Sunday, 26 February 2012

നെയ്യാറില്‍ നിന്ന് ഗുരുസവിധത്തിലേക്ക്

കുട്ടികള്‍ സ്കൂള്‍വിട്ട് കലപിലകൂട്ടി വരുന്നതുപോലെയാണ് അരുവിപ്പുറത്തെ നെയ്യാര്‍ ഒഴുകുന്നത്. വാരകള്‍ക്കപ്പുറത്തുനിന്നേ കേള്‍ക്കാം ആ കളകളാരവം. ആറ്റിന്‍കരയില്‍ പണ്ട് ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുഹാമുഖത്ത് എത്തുമ്പോള്‍ ഇരുള്‍ പരന്നുതുടങ്ങിയിരുന്നു. പാറക്കെട്ടുകളില്‍ നുരയുന്ന വെള്ളത്തിന്റെ ശ്വേതകണങ്ങള്‍ ആ ത്രിസന്ധ്യയ്ക്ക് പ്രത്യാശയുടെ തിളക്കം നല്‍കി.

കേരളത്തിന്റെ ചരിത്രഗതി മാറ്റിയത് ഈ നെയ്യാറാണെന്ന് ഓര്‍ത്തപ്പോള്‍ ദേഹമാകെ ഒരു കുളിരുവന്നുമൂടി. അപ്പോള്‍ കൈക്കുമ്പിളില്‍ വെള്ളമെടുത്ത് ഒരു കുഞ്ഞിനെയെന്നപോലെ തലോടി തിരിച്ചൊഴുക്കിവിടാനാണ് തോന്നിയത്. മറുപടിയെന്നപോലെ കാല്‍പ്പാദങ്ങളെ തഴുകിക്കൊണ്ട് നെയ്യാര്‍ പറയുന്നു; "ജീവന്റെ ആദ്യസ്പന്ദനമുണര്‍ന്നത് ജലത്തിലാണ്. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് മാതാവാണ്. മനുഷ്യര്‍ക്ക് സംസ്കൃതിയുടെ നവപാഠങ്ങള്‍ നല്‍കിയതും ഞങ്ങള്‍ നദീതടങ്ങളായിരുന്നു. അതിനാല്‍ ഗുരുസ്ഥാനീയരുമാണ്." ശരിയാണത്. ജലത്തിന് മനുഷ്യനെ ആന്തരികമായും ബാഹ്യമായും പവിത്രമാക്കാന്‍ കഴിയുമെന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നുണ്ട്.

"ആപോ ഭവന്തു പീതയേ" എന്ന് വേദസാക്ഷ്യം. തന്റെ എല്ലാ സൃഷ്ടികളോടും സ്നേഹസമത്വമാണ് അമ്മയുടെ ജീവിതവ്രതം. എവിടെ സമത്വബോധം നഷ്ടപ്പെടുന്നുവോ ആ താണനിലത്തേക്ക് അവള്‍ ഒഴുകിയെത്തുന്നു. കാലനിയോഗം പേറിയെത്തുന്ന സ്ഥിതിസമത്വത്തിന്റെ കാവലാള്‍ക്ക് അവള്‍ ലക്ഷ്യബോധം പകര്‍ന്നു നല്‍കുന്നു.

ബീഹാറിലെ ഗയയിലൂടെ ഒഴുകുന്ന ഫല്‍ഗു നദിക്കരയില്‍ പണ്ടൊരു യുവയോഗി മനുഷ്യന്റെ ദുഃഖങ്ങള്‍ക്ക് കാരണം തേടിയെത്തി. മൂന്നുരാവും മൂന്നുപകലും ഫല്‍ഗുവിന്റെ കരയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനിച്ചിരുന്നപ്പോള്‍ ഗൌതമന്‍ ജ്ഞാനപ്രകാശത്താല്‍ ബുദ്ധനായി. സാധനയുടെ സ്നേഹമന്ത്രണം നല്‍കി അവള്‍ സ്വപുത്രനെ മനുഷ്യമനസ്സുകളെ പവിത്രീകരിക്കാനായി നിയോഗിച്ചു.

അമേരിക്കയെ എന്നും ഫലപുഷ്ടിയോടെ നിലനിറുത്തുന്ന മിസിസ്സിപ്പി നദിയും ചരിത്രപരമായ വലിയൊരു ദൌത്യം നിറവേറ്റിയിട്ടുണ്ട്. മനുഷ്യവര്‍ഗത്തിന്റെ മോചകനാകാന്‍ ഫല്‍ഗു നദി ബുദ്ധനെ ചെങ്കോല്‍ വെടിയിച്ചുവെങ്കില്‍ മിസിസ്സിപ്പി നദി തന്റെയൊരു പുത്രനെ കറുത്തവര്‍ഗക്കാരന്റെ മോചനത്തിനായി ചെങ്കോല്‍ അണിയിക്കുകയായിരുന്നു. വള്ളത്തില്‍ പച്ചക്കറികള്‍വിറ്റ് ഉപജീവനംകഴിച്ചിരുന്ന എബ്രഹാം ലിങ്കന്‍ എന്ന യുവാവ് കറുത്തവര്‍ഗക്കാരന്റെ വിമോചനപോരാളിയായി സ്വയം അവരോധിതനായത് ഇതുപോലൊരു സന്ധ്യാനേരത്താണ്. ആടുമാടുകളെ വില്‍ക്കാന്‍ കൂട്ടത്തോടെ തെളിക്കുന്നതുപോലെ നീഗ്രോകളെ ചങ്ങലയ്ക്കിട്ട് മിസിസ്സിപ്പിയുടെ കരയിലേക്ക് തെളിച്ചുകൊണ്ടുവരുന്ന ആ കാഴ്ചയില്‍നിന്നാണ് എബ്രഹാം ലിങ്കന്റെ മനസ്സില്‍ പോരാട്ടത്തിന്റെ കനല്‍വന്നുവീണത്. 35 ലക്ഷത്തോളം വരുന്ന കറുത്തവര്‍ഗക്കാരെയും അവരുടെ തലമുറകളെയും മനുഷ്യത്വത്തിലേക്കുയര്‍ത്തിക്കൊണ്ട് ലിങ്കന്‍ വിമോചനവിളംബരം നടത്തി.

വര്‍ഷങ്ങള്‍ക്കിപ്പുറം അരുവിപ്പുറത്തെ കൊടിതൂക്കിമലയില്‍ സര്‍വജീവജാലങ്ങളുടെയും സ്നേഹഭാജനമായെത്തിയ നാണു എന്ന യുവയോഗിക്ക് ഒരു ശിവരാത്രിനാളില്‍ നെയ്യാര്‍ അവളുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഒരു ഉരുളന്‍ കല്ല് നല്‍കി. ആദിയും അന്തവുമില്ലാത്ത പരംപൊരുളിന്റെ പ്രതീകമായി നാണുയോഗി ആ ഉരുളന്‍ കല്ലിനെ നദിക്കരയില്‍ പ്രതിഷ്ഠിച്ചു. അഗസ്ത്യമലയുടെ മുകളില്‍ കാര്‍ക്കശ്യത്തിന്റെ കൂര്‍ത്തപ്രതലങ്ങളുമായി നിന്ന പാറക്കല്ലിനെ സ്നേഹമസൃണതകൊണ്ട് നെയ്യാര്‍ പരുവപ്പെടുത്തിയപ്പോള്‍ അത് സര്‍വമംഗളകാരിയായ ശിവലിംഗമായി മാറി.

സ്നേഹവും സഹനവുമാണ് മനുഷ്യനെ സമത്വബോധത്തിലേക്ക് നയിക്കാന്‍ നല്ലമാര്‍ഗമെന്ന് ശ്രീനാരായണഗുരുദേവന് ഇതിലൂടെ കര്‍മ്മമാര്‍ഗം ഉപദേശിക്കുകയായിരുന്നു നെയ്യാര്‍. ജലാംബയുടെ വാക്ക് ആത്മാവിലുള്‍ക്കൊണ്ട് ഗുരുദേവന്‍ എഴുതി, "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്." ജ്ഞാനംകൊണ്ട് പരിപാകംവന്ന സ്വപുത്രന്റെ ഈ വിശ്വസാഹോദര്യപ്രഖ്യാപനം കേട്ടനാള്‍മുതല്‍ക്കാവണം നെയ്യാര്‍ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഇങ്ങനെ കളകളനാദം പൊഴിച്ച് ഒഴുകാന്‍ തുടങ്ങിയത്.

ചരിത്രാതീതകാലംമുതല്‍ക്ക് ധര്‍മ്മസംസ്ഥാപനാര്‍ത്ഥം മനുഷ്യര്‍ക്കിടയില്‍ ഈശ്വരാംശവുമായി മഹത്തുക്കള്‍ പലരും പിറവിയെടുത്ത് നിയോഗം നിറവേറ്റിയിട്ടുണ്ട്. എന്നാല്‍ മാനവ ധര്‍മ്മസംസ്ഥാപനം ശ്രീനാരായണഗുരുവിലെത്തുമ്പോഴാണ് പരിപൂര്‍ണമാകുന്നതെന്നുകാണാം. ഭക്തിയിലോ തത്ത്വചിന്തയിലോ കര്‍മ്മയോഗത്തിലോ ഏതെങ്കിലുമൊന്നില്‍മാത്രം ഉറച്ചുനിന്നുകൊണ്ട് സ്വധര്‍മ്മം നിറവേറ്റിയ തന്റെ മുന്‍തലമുറയിലെ മഹാത്മാക്കളില്‍നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഭക്തിയില്‍ തുടങ്ങി വേദാന്തിയായി ജ്ഞാനത്തിലേക്ക് യാത്രചെയ്ത് അവിടെനിന്നുകൊണ്ട് കര്‍മ്മയോഗത്തെ ധരിക്കുകയായിരുന്നു ഗുരുദേവന്‍. കര്‍മ്മയോഗമാണ് ഗുരുവിനെ ലോകത്തോട് കൂടുതല്‍ അടുപ്പിച്ചത്. ഭക്തിമാര്‍ഗവും ജ്ഞാനമാര്‍ഗവും ഒരു യോഗിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ യോഗിയെ ലോകധര്‍മ്മത്തോട് ചേര്‍ത്തുനിറുത്തുന്ന കര്‍മ്മയോഗമായിരുന്നു ഗുരുവിന്റെ മാര്‍ഗം. അതിന് ഭക്തിയിലേക്കും ജ്ഞാനത്തിലേക്കും ഉറച്ച വേരോട്ടമുണ്ടായിരുന്നു. ഈ വിശ്വമഹാവ്യക്തിത്വത്തില്‍നിന്ന് കര്‍മ്മം മാത്രം അളന്നെടുക്കുന്നവര്‍ക്ക് ഗുരു വെറും സാമൂഹ്യപരിഷ്കര്‍ത്താവാണ്. ഭക്തിമാത്രം അളക്കുന്നവര്‍ക്ക് ഗുരു സ്വയം ഉപാസകനും ദേവതയുമാണ്. ജ്ഞാനം തേടുന്നവര്‍ക്ക് ഗുരു വെളിച്ചമേന്തുന്ന വഴികാട്ടിയാണ്. പരമമായ മോക്ഷം തേടുന്നവര്‍ക്ക് മുന്നില്‍ ഗുരു സ്വയം അറിവായും നിറയുന്നു.

ഗുരുദേവന്റെ സത്യസ്വരൂപത്തിലേക്ക് വെളിച്ചംപകര്‍ന്നിട്ട് നെയ്യാര്‍ ചോദിക്കുന്നു; "നേരാംവഴികാട്ടിത്തന്ന എന്റെ സത്പുത്രന്റെ വാക്കുകള്‍ നിങ്ങള്‍ പിന്തുടരുന്നുവോ?" ... ഇല്ല. ഞങ്ങള്‍ ആ വിശ്വദര്‍ശനത്തില്‍നിന്ന് സ്വന്തം വാസനകള്‍ക്ക് ഇണങ്ങുമെന്ന് തോന്നുന്നത് മാത്രം അടര്‍ത്തിയെടുത്ത് ആണിയില്‍ തൂക്കിയിടുകയാണെന്നു പറയുമ്പോള്‍ മനസ്സ് കുറ്റബോധത്താല്‍ നീറുന്നുണ്ടായിരുന്നു. കാല്‍ച്ചുവട്ടിലെ നീരൊഴുക്കിന് തണുപ്പേറുന്നു; നെയ്യാര്‍ കരയുകയാണോ? ഇരുള്‍മൂടിയവഴിയേ വിജനതയറിഞ്ഞ് നടക്കുമ്പോള്‍ ഒട്ടകലെയല്ലാതെ അരുവിപ്പുറം ക്ഷേത്രം ദീപാലങ്കാരങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു.

Monday, 20 February 2012

മരണദൂതുമായി വന്ന ആ നാല് കത്തുകള്‍


Dear Mr. Sanku,

നിങ്ങളുടെ കത്തുകള്‍ രണ്ടും കിട്ടി. ഞാന്‍ സ്ഥലത്തില്ലായിരുന്നു. ഒരു കാര്യവശാല്‍ മദ്രാസില്‍ പോയിരുന്നു. ഇന്നലെ മാത്രമേ മടങ്ങി എത്തിയുള്ളൂ. യോഗത്തിനു വന്നുചേരാന്‍ പല അസൌകര്യങ്ങളും ഉണ്ട്. മറ്റു വല്ലവരേയും അദ്ധ്യക്ഷനായി ക്ഷണിച്ച് എനിക്ക് ഒഴിവുതന്നാല്‍ വലിയ ഉപകാരമായിരിക്കും. നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ വരാം. ഒരു ദിവസത്തില്‍ അധികം എന്നെ ബുദ്ധിമുട്ടിക്കരുത്. ഞാന്‍ തന്നെ വരണമെന്നു തീര്‍ച്ചയാക്കുന്ന പക്ഷം വിവരത്തിനു മറുപടി ഉടന്‍ അയച്ചുതരുമല്ലോ.
എന്ന്,
സ്വന്തം എന്‍. കുമാരനാശാന്‍.

കോട്ടയത്തെ ആചന്ദ്രതാര പ്രശോഭിനി സഭയുടെ അദ്ധ്യക്ഷന്‍ കെ. എസ്. ശങ്കുവിന് 1924 ജനുവരി ആദ്യം (1099 ധനു20) മഹാകവി കുമാരനാശാന്‍ അയച്ച കത്തുകളില്‍ ഒന്നാണിത്. ചരിത്രഗവേഷണദൌത്യവുമായി കേരളകൌമുദിയുടെ പഴയലക്കങ്ങള്‍ പരതുമ്പോഴാണ് ആശാന്റെ നിര്യാണത്തിനുശേഷം പ്രസിദ്ധപ്പെടുത്തിയ ഈ കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ആചന്ദ്രതാരയുടെ 19-ാംവാര്‍ഷികാഘോഷത്തിന് അദ്ധ്യക്ഷതവഹിക്കാനുളള യാത്രയിലാണല്ലോ മലയാളത്തിന്റെ എക്കാലത്തേയും മഹാകവിയെ നമുക്ക് നഷ്ടമായത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കുമോ എന്ന ആശങ്ക ശങ്കുവിനയച്ച നാലുകത്തുകളിലും ആശാന്‍ പ്രകടിപ്പിക്കുന്നുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശങ്കു പത്രാധിപര്‍ സി. വി. കുഞ്ഞുരാമന് ഈ കത്തുകള്‍ അയച്ചുകൊടുത്തത്.

കുമാരനാശാന്റെ മരണത്തെക്കുറിച്ച് ഒട്ടേറെ ദുര്‍നിമിത്തകഥകള്‍ പണ്ടുമുതല്‍ക്കേ പ്രചാരത്തിലുണ്ട്. ആശാന്‍ ആ യാത്രയ്ക്കിറങ്ങിയപ്പോള്‍ കണ്ട പല ദുര്‍നിമിത്തങ്ങളും അവഗണിച്ചതായി വിവരിച്ചുകൊണ്ട് ഒരു നാടന്‍പാട്ട് കുട്ടിക്കാലത്ത് ഓണാഘോഷക്കളികള്‍ക്കിടെ അമ്മമാര്‍ പാടിക്കേട്ട ഓര്‍മ്മയുണ്ട്. ഓണത്തിന്റെ സകല സന്തോഷവും ആ പാട്ട് ഒരു തിരമാലയെപ്പോലെ വന്ന് എടുത്തെറിഞ്ഞു കളഞ്ഞു അന്ന്. അറിഞ്ഞുകൊണ്ട് മരണത്തിലേക്ക് പറന്നടുത്ത ഒരു സ്നേഹപ്പക്ഷിയുടെ രൂപമായിരുന്നു ആ പാട്ടുകളില്‍ ആശാന്. 99ധനു 26ന് അയച്ച അടുത്ത കത്തില്‍ പറയുന്നത്; "6-നു ഞാന്‍ അവിടെ വന്നു ചേരാന്‍ ശ്രമിക്കും. 5-നു രാത്രിതന്നെ എന്നെ ഒരു ബോട്ടില്‍ നിങ്ങള്‍ ഏള്‍ക്കയും വേണം. 8-ഉം 9-ഉം തീയതികളില്‍ ശിവഗിരിയില്‍ ഉത്സവവും സഭയുമാണ്. തൃപ്പാദങ്ങള്‍ തന്നെയിരുന്ന് നടത്തുകയാണ്. അതില്‍ സംബന്ധിക്കാതിരിക്കാന്‍ തരമില്ല. ഞാന്‍ അവിടെ 6-നു വന്നുചേരുന്നത് തെക്കു നിന്നോ വടക്കുനിന്നോ എന്ന് ഇപ്പോള്‍ പറവാന്‍ തരമില്ല. അത് 1-നുക്കുമുമ്പു കൃത്യമായി അറിയിച്ചുകൊള്ളാം. ശേഷം വഴിയേ."

ശിവഗിരിയില്‍ ഗുരുദേവന്‍ നേരിട്ടുനടത്തുന്ന ഉത്സവത്തില്‍ പങ്കെടുക്കുക എന്ന നിര്‍ബന്ധമാണ് ആശാന്‍ ഈ വരികളില്‍ പ്രകടിപ്പിക്കുന്നത്. ഗുരുസ്വാമി തൃപ്പാദങ്ങളെവിട്ട് ആശാന് മറ്റൊന്നും മഹത്തരമായി ഇല്ല എന്ന് വ്യക്തമായ സൂചനയാണിത്. കത്തില്‍ പറഞ്ഞതനുസരിച്ച് ബോട്ടില്‍ ആശാനെ എതിരേല്‍ക്കാന്‍ കാത്തുനിന്ന സംഘാടകര്‍ കരള്‍പിടിച്ചുലയ്ക്കുന്ന ആ അപകടവാര്‍ത്തയാണ് കേട്ടത്.

മൂന്നാമത്തെ കത്തില്‍( 99 മകരം 1) ഇങ്ങനെ പറയുന്നു; "മീറ്റിംഗ് രാത്രിവരെ നീട്ടുന്നത് വിഷമമാണ്. കണക്കുകളും വഴക്കുകളും കീറാമുട്ടികളും ഒന്നും മീറ്റിംഗില്‍ കൊണ്ടുവന്നിട്ട് സമയം കളയുകയും ആളുകളെ മുഷിപ്പിക്കുകയും ചെയ്യാതിരിപ്പാന്‍ അപേക്ഷ. ഞാന്‍ മറ്റന്നാള്‍ വൈകുന്നേരം ഇവിടെ വിടുന്നു. അതുകൊണ്ട് മേലാല്‍ ഇവിടത്തേക്ക് കത്തയയ്ക്കേണ്ടതില്ല. ഒഴിച്ചുകൂടാത്ത വല്ല സംഗതിയാലും എനിക്ക് പക്ഷേ വന്നുചേരാന്‍ കഴിയാതെ പോയാല്‍ സംഗതിക്ക് വിഘ്നം കൂടാതിരിപ്പാന്‍ വേണ്ട മുന്‍കരുതലുകള്‍ ചെയ്തുകൊണ്ടാല്‍ നന്ന്. മിസ്റ്റര്‍ സി.വി. അവിടെ ഉണ്ടായിരിക്കുമെന്ന് കാണുന്നു. അതുകൊണ്ട് ആശ്വാസമുണ്ട്."

മഹാകവിക്ക് വന്നുചേരാന്‍ കഴിഞ്ഞില്ല. എങ്കിലും കത്തില്‍ സൂചിപ്പിച്ച അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യോഗം നിര്‍വിഘ്നം നടന്നു. സി. വി അദ്ധ്യക്ഷനുമായി. പക്ഷേ, അത് അനുശോചന യോഗമായിരുന്നു എന്നുമാത്രം.

നാലാമത്തെ കത്തില്‍ (മകരം3) ആശങ്ക ബലപ്പെടുന്നതു കാണാം; "ഞാന്‍ ഇന്ന് ഇവിടെ നിന്നും ആലുവായ്ക്കു പുറപ്പെടുന്നു. അവിടെ അത്യാവശ്യമായ ജോലിയുണ്ട്. 5-നു എന്റെ സാന്നിദ്ധ്യം അവിടെ ഒഴിച്ചുകൂടാത്തതാണ്. അടുത്ത ദിവസം തന്നെയും വളരെ ബുദ്ധിമുട്ടും അസൌകര്യവും കാര്യദോഷവും കൂടാതെ എനിക്ക് അവിടം വിടാന്‍ പ്രയാസമാണ്. 8-നു ശിവഗിരിയില്‍ എത്തുകയും വേണ്ടിയിരിക്കുന്നു. അതുകൊണ്ട് കോട്ടയത്തു വന്നുചേരുവാന്‍ വിഷമമുണ്ട്. ഞാന്‍ ശ്രമിച്ചുനോക്കാം." എന്നായിരുന്നു ആ കത്ത്.

ധനു എട്ടിന് ജീവനോടെ ശിവഗിരിയില്‍ എത്താന്‍ ആശാന് കഴിഞ്ഞില്ല. ഒരു വെളളിമേഘത്തിന്റെ ചിറകിലേറി ആശാന്‍ അക്കൊല്ലത്തെ ധനു എട്ടിന് ശിവഗിരിക്കുന്നിലെ സ്നേഹസ്വരൂപന്റെ മുന്നില്‍ എത്തിയിരിക്കാം എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചുപോകുന്നു.

നമ്മള്‍ മനുഷ്യര്‍ക്ക് മരണം എന്നും പ്രഹേളികയാണ്. ജീവിച്ചുതുടങ്ങുമ്പോള്‍ മുതല്‍ മരണം ഒഴിവാക്കാനാവാത്ത സഹയാത്രികനെപ്പോലെ ഒപ്പം സഞ്ചരിച്ചുതുടങ്ങും എന്നാണ് തത്ത്വചിന്തകര്‍ പറയുന്നത്. "ഈ ശരീരം പഴയതായി. ഇതു മാറണം" എന്ന് ഗുരുദേവന്‍ തന്റെ സമാധിയോടടുക്കുന്ന കാലത്ത് പറഞ്ഞതായി ശിഷ്യരുടെ ചില കുറിപ്പുകളില്‍ കണ്ടിട്ടുണ്ട്. ഗുരുവിന്റെ ആദ്യശിഷ്യനായ ശിവലിംഗദാസസ്വാമി തന്റെ സമാധിയുടെ തലേന്ന് "നാളെ ഞാന്‍ മടങ്ങുകയാണ്" എന്നു പറഞ്ഞിരുന്നു. മഹത്തുക്കളുടെ ജീവിതത്തിലേക്ക് ഒരു മുന്നറിയിപ്പു നല്‍കാതെ കടന്നുവരാന്‍ മരണത്തിനുപോലും കഴിയില്ലെന്ന സൂചനയാണിത്.

സത്യത്തോട് അടുത്തുനില്‍ക്കുന്നവര്‍ക്ക്, ജീവിതത്തെ അതിന്റേതായ സ്വത്വബോധത്തോടെ ഉള്‍ക്കൊണ്ട് സ്വകര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്, മരണം ഒരു പ്രഹേളികയേ അല്ല. അതൊരു കൂടുമാറ്റമാണ്. ഇതൊന്നുമറിയാതെ സംസാരഗര്‍ത്തത്തിന്റെ ഇരുളിലിരുന്ന് നമ്മള്‍ നാളെയുടെ നേട്ടങ്ങളെ കിനാവ് കാണുന്നു. അന്യന്റെ സ്വത്തപഹരിച്ചിട്ടായാലും നേട്ടമുണ്ടാക്കാന്‍ ആഗ്രഹിച്ച് നെട്ടോട്ടമോടുന്നു. അടുത്തനിമിഷം മരണം മുന്നില്‍ വായ്പിളര്‍ക്കുമ്പോള്‍ ജീവിതത്തിന്റെ വര്‍ത്തുളപാതയില്‍നിന്ന് ശൂന്യതയിലേക്ക് തെറിച്ചുപോകുന്നു

Sunday, 12 February 2012

അനുകമ്പാദശകത്തിന്ചില അനുഭവ സാക്ഷ്യങ്ങള്‍


അത്യാസന്നനിലയില്‍ ഓപ്പറേഷന്‍ നിശ്ചയിക്കപ്പെട്ട മകനെ തിയേറ്ററിലാക്കിയശേഷം ഡോക്ടറുടെ വരവുകാത്തുനില്‍ക്കുകയാണ് ഒരു പിതാവ്. ഓരോ സെക്കന്റും ഹൃദയവേദനയോടെയാണയാള്‍ തരണം ചെയ്യുന്നത്. ഡോക്ടര്‍ വരാന്‍ ഇനിയും വൈകിയാല്‍... ഒരു പക്ഷേ തന്റെ മകന്‍..?

ആശങ്കകള്‍ക്ക് വിരാമമിട്ട് ഡോക്ടറുടെ കാര്‍ ഗേറ്റ് കടന്നെത്തി. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ഓടിയാണ് അദ്ദേഹത്തിന്റെ വരവ്. തിയേറ്ററിനുമുന്നില്‍ കുട്ടിയുടെ പിതാവ് അദ്ദേഹത്തെ തടഞ്ഞുവച്ചു. "നിങ്ങള്‍ ഇത്രയും താമസിച്ചതെന്ത്? നിങ്ങളുടെ മകനാണ് ഇങ്ങനെ ഒരവസ്ഥ വന്നതെങ്കില്‍ നിങ്ങള്‍ വരാന്‍ വൈകുമായിരുന്നോ? അവനവന് വരുമ്പോഴേ എല്ലാവരും പഠിക്കൂ..." ഡോക്ടര്‍ ആ പിതാവിന്റെ കണ്ണുകളില്‍ കരുണാര്‍ദ്രമായി നോക്കിയിട്ടു പറഞ്ഞു; " നിങ്ങളുടെ മകന് ഒന്നും സംഭവിക്കില്ല. ദൈവം അവനെ കാത്തുകൊളളും. ഡോക്ടര്‍ അല്ല നിങ്ങളുടെ മകനെ രക്ഷിക്കുന്നത്. ദൈവമാണ്. അതിനാല്‍ എന്നെ പഴിക്കാതെ ദൈവത്തെ പ്രാര്‍ത്ഥിക്കൂ." പിതാവിന്റെ സ്വരം കടുത്തു; "ഉപദേശിക്കാന്‍ ആര്‍ക്കും സാധിക്കും.. അത് അന്യന്റെ കാര്യമാണല്ലോ.." "പ്രാര്‍ത്ഥിക്കൂ" എന്നുവീണ്ടും ശാന്തമായി ഉപദേശിച്ച് ഡോക്ടര്‍ തിയേറ്ററില്‍ കയറി. മണിക്കൂറുകള്‍ക്ക് ശേഷം സന്തോഷത്തോടെയാണ് ഡോക്ടര്‍ പുറത്തേക്ക് വന്നത്. ഒരു ജീവന്‍ രക്ഷിക്കാന്‍ നിമിത്തമായതിന്റെ ധന്യതയുണ്ടായിരുന്നു ആ മുഖത്ത്. "നിങ്ങളുടെ മകനെ ദൈവം കാത്തു." എന്നു പറഞ്ഞ് പിതാവിന്റെ തോളില്‍തട്ടി ആശ്വസിപ്പിച്ചിട്ട് അദ്ദേഹം ഓടി കാറില്‍ കയറി. നന്ദിവാക്കുപറയാന്‍ പിതാവ് പിറകേ പാഞ്ഞെങ്കിലും അദ്ദേഹം അതിനൊന്നും നിന്നില്ല. ഇതെല്ലാംകണ്ടു നിന്ന നഴ്സിനോട് പിതാവ് ചോദിച്ചു, " ഈ ഡോക്ടര്‍ക്ക് എന്തൊരു വിചിത്ര സ്വഭാവമാണ്... എന്തിനാണ് ഇങ്ങനെ തിരക്കുപിടിച്ചോടുന്നത്?". നഴ്സ് പറഞ്ഞു: "താങ്കള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് എന്തറിയാം? ഇന്നലെ അദ്ദേഹത്തിന്റെ മകന്‍ ഒരു അപകടത്തില്‍ മരിച്ചു. ആ കുട്ടിയുടെ മൃതദേഹവുമായി വീട്ടിലേക്ക് പോകും വഴിക്കാണ് താങ്കളുടെ മകന്റെ ആവശ്യം പറഞ്ഞ് ഞങ്ങള്‍ വിളിച്ചത്. മകന്റെ മൃതദേഹംവഹിച്ചുകൊണ്ടുപോയ വാഹനത്തില്‍നിന്നിറങ്ങി അദ്ദേഹം ധൃതിയില്‍ വരികയായിരുന്നു. അവിടെ സംസ്കാരകര്‍മ്മങ്ങള്‍ക്കായി എല്ലാവരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്." അതുകേട്ട് പിതാവ് കുറ്റബോധംകൊണ്ട് തലകുമ്പിട്ടുപോയി. ഒരു ദൈവദൂതനെപ്പോലെ കുറച്ചുമണിക്കൂറുകള്‍ക്കുമുമ്പ് തന്റെ മകന്റെ ജീവന്‍ രക്ഷിക്കാനെത്തിയ ആള്‍ ജീവിതത്തിലെ വലിയ നഷ്ടവും ഹൃദയത്തില്‍ താങ്ങിയാണ് വന്നതെന്ന് ആരറിഞ്ഞു?

ശരീരത്തിലിരുന്നുകൊണ്ട് അനുകമ്പയോടെ സ്വന്തം കര്‍മ്മം അനുഷ്ഠിക്കുക എന്നതാണ് ശരിയായ ജീവനകലയെന്ന് ശ്രീനാരായണഗുരുദേവന്‍ പറഞ്ഞിട്ടുണ്ട്. അതെങ്ങനെയൊക്കെ സാധിക്കും എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ സംഭവകഥയിലെ ഡോക്ടര്‍. ഗുരുവിന്റെ അനുകമ്പാദശകമോ ജീവകാരണ്യപഞ്ചകമോ അദ്ദേഹം വായിച്ചിട്ടുണ്ടാവില്ല. എങ്കിലും വായിച്ചുപഠിച്ചവരേക്കാള്‍ അതിന്റെ ഉണ്മയെ സ്വയം ഏറ്റുവാങ്ങിയ ആളാണ്. അതിനാല്‍ അദ്ദേഹത്തെ നമുക്ക് ഹൃദയനൈര്‍മ്മല്യത്തോടെ "ശ്രീനാരായണീയന്‍" എന്നു വിളിക്കാം.
ആത്മോപദേശ ശതകം കാണാതെ ചൊല്ലാന്‍ കഴിയുന്നവര്‍ പലരുമുണ്ട് നമ്മുടെ ഇടയില്‍. ചിലര്‍ക്ക് സവ്യാഖ്യാനം മനപ്പാഠമാണ്. ചിലര്‍ അത് മറ്റുളളവര്‍ക്ക് പ്രഭാഷണരൂപേണ പറഞ്ഞു കൊടുക്കുന്നുമുണ്ട്. അതുകൊണ്ടൊക്കെ തങ്ങള്‍ ശ്രീനാരായണഗുരുവിനെ അനുഗമിക്കുന്നു എന്ന് ധരിക്കാനും മടിയില്ല. എന്നാല്‍ ജീവിതത്തില്‍ പരനും അപരനും രണ്ടും രണ്ടായിത്തന്നെ അനുഭവിക്കേണ്ടിവരുന്നു. അതെന്തുകൊണ്ടാണ്? ഈശ്വരന് ദേവാലയം ആവശ്യമില്ല എല്ലായിടത്തും നിറഞ്ഞിരിക്കുന്നു എന്നത് എല്ലാവര്‍ക്കും വെറുതേ പറയാവുന്ന ഒരു കാര്യമാണ്. രാവിലെ എണീറ്റ് കുളിക്കാന്‍ മടിയുണ്ടെങ്കില്‍, ദേവാലയത്തില്‍പോകാന്‍ മൂഡില്ലാത്തപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു തടയിടാന്‍ ഒക്കെ ഈ വാദം ഉപയോഗിക്കാം. ഈശ്വരന്‍ അകവും പുറവും തിങ്ങും മഹിമാവാണെന്നു പറയുകയെന്നത് ബുദ്ധിയുടെ തലമാണ്. അത് സ്വയം അനുഭവിക്കുക എന്നതാണ് ആത്മീയതയുടെ തലം. ഗുരുവിനെ ബുദ്ധികൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നതും ആത്മാവുകൊണ്ടറിയാന്‍ ശ്രമിക്കുന്നവന് അനുഭവവേദ്യമാകുന്നതുമായ ഗുരുസ്വരൂപങ്ങള്‍ രണ്ടും രണ്ടാണ്. നമ്മള്‍ പറഞ്ഞ കഥയിലെ ഡോക്ടര്‍ സ്വന്തം കര്‍മ്മബലം കൊണ്ട് ഗുരുവിനെ അഥവാ സത്യത്തെ അറിയുന്നവനാണ്. അദ്ദേഹം തന്റെ വിശ്വാസമനുസരിച്ച് ഉളളില്‍ ഉണര്‍ന്നുനില്‍ക്കുന്ന ആ സ്വരൂപത്തെ കര്‍ത്താവെന്നോ കണ്ണനെന്നോ അളളാഹുവെന്നോ വിളിക്കുമെന്നുമാത്രം. സത്യത്തിന് ഒരു സ്വരൂപമേയുളളൂ. അതിനെ നാം അറിയുന്നതെങ്ങനെയോ അതേഭാവത്തില്‍ അത് നമ്മില്‍ തെളിയുന്നു എന്നതാണ് ശരി. അനുകമ്പയുളളവന് ഈ വക ഉപദേശമോ സത്സംഗമോ ആവശ്യമില്ല. അവന്‍ അറിഞ്ഞും അറിയാതെയും അനുഷ്ഠിക്കുന്നത് ഈശ്വരസേവയാണ്. അതുകൊണ്ടാണ് ഈശ്വരാനുഭവമുണ്ടാകാന്‍ അനുകമ്പവളര്‍ത്തണം എന്ന് ഗുരു മൊഴിയുന്നത്. അനുകമ്പ ഈശ്വരനിലേക്കെത്താനുളള എളുപ്പവഴിയാണ്.

വിവാഹവും മരണാനന്തരകര്‍മ്മവും ആര്‍ഭാടമില്ലാതെ നടത്തണം എന്ന് ഗുരു ഉപദേശിച്ചകാര്യം ഒരു പ്രസംഗമദ്ധ്യേ പറഞ്ഞിട്ടിറങ്ങിയപ്പോള്‍ ഒരു സ്നേഹിതന്‍ പറഞ്ഞ മറുപടി അത് ഗുരു പണമില്ലാത്തവരെ ഉദ്ദേശിച്ച് പറഞ്ഞതാണ് എന്നാണ്. ദൈവം പണം തന്നിട്ടുളളപ്പോള്‍ 'അതിന്റേതായ രീതിയില്‍' ചെലവഴിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അതിന്റേതായ ആ രീതി'ക്ക് പണം ചെലവഴിച്ച മറ്റൊരു വ്യക്തിയുടെ ഉദാഹരണം അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. അത് പ്ളാനിംഗ് ബോര്‍ഡ് മുന്‍സെക്രട്ടറിയും ഗുരുദേവസാഹിത്യകാരനുമായിരുന്ന ഡോ. പി. കെ. ഗോപാലകൃഷ്ണന്‍ കാണിച്ചു തന്ന മാതൃകയാണ്. പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ സാര്‍ എഴുതിയ ഗുരുദേവകൃതികളുടെ വ്യാഖ്യാനം പത്തുവാല്യമായി പ്രസിദ്ധപ്പെടുത്താന്‍ പണം മുടക്കിയ ആളാണ് അദ്ദേഹം. ശിവഗിരി സമാധിമണ്ഡപം പണിതു നല്‍കിയ എം. പി. മൂത്തേടത്തിന്റെ മരുമകന്‍. സ്വന്തം മകളെ പൊന്നിട്ടുമൂടി വിടാനുളള വക വീട്ടിലുണ്ടായിട്ടും പി. കെ. ഗോപാലകൃഷ്ണന്‍ സാര്‍ ശാരദാമഠത്തിനുമുന്നില്‍വച്ച് ഗുരുവരുള്‍ പ്രകാരം പത്തുപേരെ മാത്രം പങ്കെടുപ്പിച്ച് മകളുടെ കല്യാണം നടത്തി. മകളെ കെട്ടിക്കാന്‍ കരുതിയ പണം അരുവിപ്പുറത്ത് ഗുരുവിന്റെ തപോഭൂമിയായ കൊടിതൂക്കി മല അടക്കമുളള രണ്ടേക്കര്‍ സ്ഥലം വാങ്ങി ശിവഗിരി മഠത്തിന് നല്‍കാന്‍ ഉപയോഗിച്ചു. ഇതൊക്കെ ത്യാഗമാണോ എന്നു ചോദിച്ചാല്‍ ഇതൊരുതരം വട്ട് എന്നേ ഇന്നത്തെ തലമുറപറയൂ. ഇത്തരം ചില 'വട്ടുകള്‍' ഉളളവരാണ് ഈ ഭൂമിയെ ജീവിക്കാന്‍ കൊളളാവുന്ന ഗ്രഹമാക്കി നിലനിര്‍ത്തുന്നത് എന്നേ അവരോടു പറയാനുളളൂ.

Sunday, 5 February 2012

ശുദ്ധസംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍



h»®, Qk«, l¡i¤ F¼¢l m¤Úh¡´¢ li®´¤¼Y¡X® hc¤n¬c® ¨Oà¡l¤¼ G×l¤« hp·¡i bt½«. CY® dkl¤j¤ Dj¨Oi®Y¢¶¤Ù® L¤j¤©alu. dÕg¥Y¹q¢¨k Cª ±Y¢h¥t·¢J©q¡T® hc¤n¬u J¡¶¤¼ Ac£Y¢¨´Y¢¨j p¦ai« ¨d¡T¢i¤h¡s® ±dY¢Jj¢µ¢¶¤h¤Ù® Y¦¸¡a¹w. m¡ja¡©È±Yh¤×¨· ¨lxh dj·¤¼ ¨lqqhXv, h»® m¤Úh¡i¢ o¥È¢´X« F¼ L¤j¤o©zm« oa¡ Dj¤l¢¶¤¨J¡©Ùi¢j¢´¤¼¤. Cª ©È±Yh»¢v Hj¤ Jj¢i¢k©i¡ Jj©T¡ ©d¡k¤« l£X¤J¢T´¡u Ac¤la¢´¤h¡i¢j¤¼¢¿ L¤j¤©alu. AY¤©d¡¨k J¤T¢¨lqq·¢k¤« Ck©i¡ h¡k¢c¬¹©q¡ l£r¡¨Y o«jÈ¢´¡u m¢n¬t´® A©Àp« Q¡±LY¡ c¢t©Àm« cvJ¢i¢j¤¼¤. ¨lqql¤« l¡i¤l¤« h»¤« Q£l¨Ê o¦n®T¢, o®Z¢Y¢, ki¹¨q dj¢d¡k¢´¤¼ ±ddÕlo®Y¤l¢¨Ê g¡L¹q¡X®.

“c©h¡o®Y¤ Q¢c©Y” F¼® Dj¤l¢¶¤¨J¡Ù® ±d¡O£c ¨¨cYv c¢l¡o¢Jq¡i¢j¤¼ c½¤¨T d¥tl¢J¨j l¢a¬¡g¬¡o·¢©k´® ¨¨Jd¢T¢µ¤ ci¢µ f¤ÚhY©·¡T¤qq Y¦¸¡a¹q¤¨T hhYi¤« cz¢i¤h¡X® m¡jai®´® f¤Úl¢p¡j«©d¡¨k¡j¤ Bki« DÙ¡´¤¼Y¢c® ©±djXi¡iY®. h»® m¤Úh¡i¢j¤¼¡v m¤Úh¡i O¢ÉJq¤« m¤Ú©f¡bl¤« Qc¢´¤«. h»¢k¥¨Ti¡X® hc¤n¬¨Ê Q£lcJki¤« o«o®J¡jl¤« lqj¤¼Y¤« ±dOj¢´¤¼Y¤«. AY¢¨c ±dY£JlY®Jj¢´¤Ji¡X® ©È±Yh¤×¨· Cª ¨lqqhXv. hj¹w lµ¤d¢T¢¸¢µ¤« d¥©É¡¶¹w c¢t½¢µ¤« o¤Lc®b« d¤Jµ¤« l¡i¤l¢¨c m¤Úh¡´¡c¤« L¤j¤©alu Aj¤w ¨O़¤.

o¡«o®J¡j¢J Ab¢c¢©lm¹q¤¨T Oj¢±Y¹w A©c§n¢µ® h»¤J¤r¢´¤¼lj¡X® c½w hc¤n¬t. o§É« ©lj¤Jw ©YT¢ hc¤n¬u cT·¢i i¡±YJw´® h¡clOj¢±Y©·¡q« dr´l¤h¤Ù®. C·j« A©c§nX¹q¢k¥¨Ti¡X® o¡«o®J¡j¢J Oj¢±Y« Ac¡ljX« ¨Oਸ¶Y®. F¼¡v Cª ¨J¡T¤«J¡T¢c¸¤s« Hj¤ ©k¡Jh¤©Ù¡ F¼s¢i¡· d¥tl¢Jt F¿¡ c¡T¤Jq¢k¤« DÙ¡i¢j¤¼¤. F¼¢¶¤« Alt´¢Ti¢v l¢m§¡o¹q¤¨Ti¤« Jk¡j¥d¹q¤¨Ti¤« GJ£JjX« o«gl¢µ¢j¤¼¤. A¨Y¹¨c o«gl¢µ¤ F¼Y¢c¤·j« cvJ¡u h»¢c¤h¡±Y©h Jr¢i¥. c½¤¨T o®Z¢Y¢´® c¢a¡ch¡i J¡vµ¤l¶¢¨k h»¢¨c cho®Jj¢´¤J. F¼¢¶® ¨Ol¢©i¡t´¤J. h»® dsi¤« c½¤¨T d¥tl¢Jj¤¨T JZJw.

±L£´¤ d¤j¡X©alYJq¤« p¢z¤d¤j¡X©alYJq¤« Y½¢k¤Ù¡i o¡h¬¹w FÉ¡i¡k¤« l¢m§¡o¢Jw djo®dj« JÙs¢º¡l¡u Yjh¢¿. hp¡±dqi¡cÉj« hp¡l¢n®X¤ Hj¤ Bk¢ki¢v B ±dqiQk·¢k¥¨T Hr¤J¢¨i·¢i JZ p¢z¤d¤j¡X« dsi¤¼¤. C©Y JZ Y¨¼i¡X® O¢k g¡l©ga¹©q¡¨T ±J¢o®Y¬u hY±Lc®Zl¤« dsi¤¼Y®; Ba¢i¢v g¥h¢i¢v Cj¤q¤« d¡r¤« c¢sº©¸¡w i©p¡li¤¨T BY®h¡l® lqq¹q¢v Ab¢lo¢µ¤ F¼®. o¥j¬c¢v c¢¼® J¡kh¤Ù¡J¤¼¤ F¼ ©Q¬¡Y¢n o¢Ú¡É« Ac¤oj¢µ¡X® J¡ku o¥j¬¨Ê d¤±Yc¡iY®. A¹¨c p¢z¤´w´® J¡ku o¥j¬d¤±Yc¡i ihc¡X®. Ao£j¢iÁ¡t´¤« J¡ku o¥j¬d¤±YuY¨¼. d©È mc¢¨ii¡Xlt J¡kc¡i¢ JX´¡´¤¼Y®. ¨Os¢i ©ga¹q¢k¥¨T H©j l¢m§¡o« F¹¨c g¥KX®V¡Éj« ±dOj¢µ¤? h»¡X® Cª ohc§i·¢c® c¢a¡c«.

“c½¤¨T H¡©j¡j¤·j¤¨Ti¤« opQ ±dY¢JjX¹w o§j¥d¢´¤¼Y® Q¡Y¢i¡X® F¼ a¤¯KoY¬« A«L£Jj¢´¡u c½¢v h¢´lt´¤« Jr¢i¡·l»« A±Y j¥Wh¥kh¡X® Q¡Y¢i¤¨T o®Z¡c«. A¹¨ci¤qq Hj¤lu ©Jjq£i Q¡Y¢– oh¤a¡i¹q¤¨T B¨J Oj¢±Y¨hr¤Y¤©Ø¡w Q¡Y£ih¡i o§É« opQ±dY¢JjX¹¨q GY¤ dj¢b¢l¨j AY¢lt·¢´¡u Jr¢i¤« F¼¤ Y£j¤h¡c¢´¡u ±di¡oh¤qq J¡j¬h¡X®.” F¼¢¹¨c ‘Q¡Y¢l¬lo®Zi¤« ©Jjq Oj¢±Yl¤«’ F¼ d¤o®YJ·¢¨Ê Bh¤K·¢v d¢.¨J. f¡kJ¦n®Xu o¡t BmÆ ±dJT¢¸¢´¤¼¤. d¢.¨J.f¢ o¥O¢¸¢µ Cª opQ ±dY¢JjX·¢c® Hj¤ Da¡pjX« Asf¢ oÕ¡j¢i¡i Cf®c¤f·¥·i¤¨T i¡±Y¡l¢ljX·¢v c¢¼® FT¤·¤J¡¶¡«. ±J¢o®Y¤ltn« 1342 v F·¢i Cf®c¤f·¥·i¤¨T i¡±Y¡l¢ljX¹q¢vc¢¼¡X® h¡k¢a§£d¢¨c´¤s¢µ® As¢ºY®. ©L¡li®´® ¨Y´¤qq oÉ¡¸¥j¢¨k·¢i©¸¡w Cf®c¤f·¥·i¤« o«Ml¤« Hj¤ Cɬu ©i¡L¢¨i JÙ¤. Alt A©Àp·¢c® dXl¤« l¢m¢n®T©g¡Q¬¹q¤« cvJ¢¨iÆ¢k¤« A©ÀphY® c¢jo¢µ¤. F¼¢¶® BJ¡m©·´® ¨¨J Dit·¢´¡¶¢. ©i¡L¢ ¨¨JO¥Ù¢iY® ¨h´i¢©k´¡¨X¼¤« AY¢ctY®Z« Y¡¨c¡j¤ h¤o®q¢«©i¡L¢i¡¨X¼¤« YY®J¡k« A´¡j¬« ©L¡d¬h¡´¢ lµ¢j¢´¤Ji¡¨X¼¤h¡X® Cf®c¤f·¥· l¢m§o¢µY®. ©i¡L¢i¡i B otlo«Ldj¢Y¬¡L¢ Y¡u F¿¡« Cªm§jc¢v oht¸¢µ¤ F¼¡l¡« h¤Jq¢©k´® ¨¨JO¥Ù¢iY¢k¥¨T D©Àm¢µY®. c½w o§É« l¢m§¡o·¢k¤« g¡ni¢k¤« Q£l¢Yj£Y¢i¢k¤« J¤T¤¹¢´¢T¼¤¨J¡Ù® A©c§n¢´¤Ji¤« O¢É¢´¤Ji¤« ¨Oऩءw kg¢´¤¼Y® C·j« D·j¹q¡X®.

AT¤·J¡k·® ©V¡. m¬¡hqu Y¨Ê A©c§nX¹w¨´¡T¤l¢v Y£àj¤¨T Da®glo®Z¡c« A¹® J¢tL¢o®Z¡c¢k¡¨X¼® J¨Ù·¢i¢j¢´¤¼¤. Ao£j¢ic¤« p¢z¤l¢c¤« J¡ku F¹¨c H¼¡©i¡ AY¤©d¡k¤qq o¡h¬YJq¡X® A©Àp« J¢tL¢o®Z¡c¢v Y£ij¤©TY¡i¢ J¨Ù·¢iY® F¼¤ Jj¤©YÙ¢i¢j¢´¤¼¤. Alcl¨c As¢i¡¨Y Dk®d·¢jpo¬« ©YT¤¼lt AY¬¡lm¬h¡i¢ l¡i¢©´ÙY® L¤j¤l¢¨Ê c¢tl¦Y¢ dÕJh¡X®. “©J¡ c¡h ©am¯ J¡ Q¡Y¢...” F¼® c£q¤¼¤ B BY®h h±ÉX«. o§i« Dqq¢k¤Xt¼® m¡m§Y m¡É¢ ©cT¢ilc® d¢¨¼ c¡©TY®, ¨Y¡r¢¨kÉ®, Q¡Y¢ GY¡X® F¼£ O¢ÉJw´® FÉ® ±doJ®Y¢ F¼® L¤j¤©alu ©O¡a¢´¤¼¤. L©lnXek¹q¤¨T AtÚoY¬¹q¤« AoY¬¹q¤« Yt´ l¢Yt´¹q¢©k´® ci¢´¤©Ø¡w mj¢i¡i ©lj¤©YTk¢c® L¤j¤l¢¨Ê oY¬atmch¡X® c¿¨Y¼® Cc¢ F¼¡X® c¡« Y¢j¢µs¢i¤J?

Sunday, 29 January 2012

ഓം ഋഷീങ് തര്‍പ്പയാമി... ഓം പിതൃങ് തര്‍പ്പയാമി...

ശ്രീനാരായണ സാഹിത്യം അതിന്റെ എക്കാലത്തെയും വലിയ നഷ്ടത്തിന്റെ അളക്കാനാവാത്ത ശൂന്യത അനുഭവിക്കുന്ന ശോകാന്തരീക്ഷത്തിലിരുന്നുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ഉറച്ചൊന്നുപെയ്യാനാവാതെ മഴമേഘങ്ങള്‍ ആകാശത്ത് വീര്‍പ്പുമുട്ടുംപോലെ വാക്കുകള്‍ ഉളളില്‍ തട്ടി വിങ്ങുന്ന അവസ്ഥ! ഇത് എത്ര വേദനാജനകമാണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ...

ഗുരുദേവ സാഹിത്യത്തിലേക്ക് ഒരു പുസ്തകസഞ്ചികയൊന്നും നല്‍കാന്‍ സുകുമാര്‍ അഴീക്കോട് മാഷിന് കഴിഞ്ഞില്ല. എന്നാല്‍ എഴുതിവച്ചതത്രയും ഗുരുവെന്ന സത്യത്തോട് നീതിപുലര്‍ത്തുന്ന കാഴ്ചപ്പാടുകളായിരുന്നു. ഒരു തങ്കനാണയത്തിന്റെ ഒരു പുറത്ത് മഹാത്മജിയുടെയും മറുപുറത്ത് ഗുരുദേവന്റെയും ചിത്രം ആലേഖനം ചെയ്താല്‍ എങ്ങനെയിരിക്കും. അതിന്റെ മൂര്‍ത്തീഭാവമാണ് അഴീക്കോട് മാഷ് എന്ന് ആ ഗഹനാക്ഷരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തോന്നിപ്പോകും. വിയ്യൂരിലെ പഴയവീട്ടില്‍ അപൂര്‍വമല്ലാത്ത ഒരു സന്ദര്‍ശനത്തിനിടെ ഒരിക്കല്‍ കുറച്ച് സ്വാതന്ത്യ്രം എടുത്തുകൊണ്ട് മാഷിനോട് നേരിട്ട് ഈ സങ്കല്പം അവതരിപ്പിച്ചു. " ഇതു വലിയ ഒരു ബഹുമതിയാണല്ലോ? ഇവിടെയിരിക്കുന്ന ഒരു പുരസ്കാരത്തിനും ഇത്രയും ബഹുമതി ഉണ്ടോ എന്ന് സംശയിക്കേണ്ടിരിക്കുന്നു." എന്നു പറഞ്ഞ് അഴീക്കോട് മാഷ് ചിരിച്ചു. ചിരിയില്‍ പങ്കുചേരാതെ പറഞ്ഞവാക്ക് പിന്‍വലിക്കാന്‍ മടിച്ച് നിന്നപ്പോള്‍ മാഷ് വീണ്ടും വാക്ഗംഗയെ അല്പം തുറന്നുവിട്ടു. "ഖദര്‍ധാരികളെയെല്ലാം ഗാന്ധിയനെന്നും മഞ്ഞപുതച്ചവരെയെല്ലാം ശ്രീനാരായണീയര്‍ എന്നും വിളിച്ച് അവര്‍ അര്‍ഹിക്കാത്ത ബഹുമതി നല്‍കുന്നവരാണ് നമ്മള്‍... അതു കൊണ്ട് ഈ പരാമര്‍ശം ബഹുമതിയായിത്തന്നെ ഇരിക്കട്ടെ." മാഷിന്റെ ചിരിയില്‍ ഇത്തവണ പങ്കുചേരാതിരിക്കാന്‍ കഴിഞ്ഞില്ല.

"വൈക്കം സത്യാഗ്രഹകാലത്ത് സത്യാഗ്രഹാശ്രമം സന്ദര്‍ശിക്കാന്‍ എത്തിയ ഗുരുദേവനെ സത്യാഗ്രഹികള്‍ ഖദര്‍മാല ഇട്ടാണ് സ്വീകരിച്ചത്. മാല മണത്തു നോക്കിയിട്ട് ഗുരുദേവന്‍ ചോദിച്ചു, "ഇതിന് വാസന ഇല്ലല്ലോ? ഉളളിലാകും വാസന അല്ലേ?" എന്ന്. പിന്നീട് അവിടമാകെ ഖദര്‍ നിറഞ്ഞുകണ്ടപ്പോള്‍ ഗുരു സ്വതസിദ്ധമായ നര്‍മ്മം വീണ്ടും പുറത്തെടുത്തു. "നിങ്ങള്‍ ഉണ്ണുന്നതും ഖദര്‍ ആണോ?". വെറും ബാഹ്യപ്രകടനങ്ങള്‍ കൊണ്ട് ഒരുകാര്യവുമില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു ഗുരുദേവന്‍. ഗാന്ധിജിയെ സംബന്ധിച്ച് സ്വയം പര്യാപ്തതയുടെയും തനിമചോരാത്ത പൈതൃകത്തിന്റെയും അദ്ധ്വാനിക്കാതെ ഉണ്ണരുത് എന്ന ജീവിതസന്ദേശത്തിന്റെയും പ്രതീകമായിരുന്നു ഖദര്‍. എന്നാല്‍ ആ പ്രതീകം മാത്രം എടുത്ത് ആര്‍ഭാടങ്ങള്‍ക്ക് പുറമേചൂടിക്കൊണ്ട് അഭിനവ ഗാന്ധിയന്മാര്‍ വിരാജിക്കുന്ന കാഴ്ച ആരും ചൂണ്ടിക്കാണിക്കാതെ തന്നെ കണ്ണില്‍പ്പെടുന്നുണ്ട്.

ശിവഗിരി തീര്‍ത്ഥാടനത്തിന് വെളളമുണ്ട് മഞ്ഞളില്‍മുക്കി ഉടുത്തുവരാനും അതിനുശേഷം അടിച്ചുനനച്ച് മഞ്ഞള്‍ കഴുകിക്കളയാനും നിര്‍ദ്ദേശിച്ചു ഗുരുദേവന്‍. ദീര്‍ഘയാത്രയില്‍ രോഗാണുക്കളെ ചെറുക്കാനുളള ഒരു തന്ത്രമാണത്. മഞ്ഞ നിറത്തിന് ഊര്‍ജ്ജപ്രസരണത്തില്‍ ഉളള മേല്‍ക്കൈയും ആരോഗ്യപരമായി പ്രയോജനപ്പെടുത്താം. എന്നാല്‍ ഇന്ന് തീര്‍ത്ഥാടനം മഞ്ഞപ്പട്ടുവസ്ത്രങ്ങളുടെ സംസ്ഥാനസമ്മേളനം പോലെയാണ്. വന്‍കിട വസ്ത്രവ്യാപാരികള്‍ക്കല്ലാതെ മറ്റാര്‍ക്കും അത് പ്രയോജനപ്പെടില്ല. മഞ്ഞള്‍ മുക്കിയ ഒരു കൈലേസുപോലും എടുക്കാനുണ്ടാവില്ല ആരുടെയും കൈയില്‍. അതും പ്രകടനപരതയിലേക്ക് എന്നേ മാറിക്കഴിഞ്ഞു." അഴീക്കോട്മാഷിന്റെ ചിരിയില്‍ ഇത്രയും ആന്തരാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടായിരുന്നു എന്ന് അപ്പോഴാണ് വ്യക്തമായത്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തത് ത്രിമൂര്‍ത്തികളാണെന്ന് മാഷ് മറ്റൊരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. അത് സ്വാമി വിവേകാനന്ദനും ഗാന്ധിജിയും ഗുരുദേവനുമാണെന്നാണ് മാഷിന്റെ കണ്ടെത്തല്‍. ഒരു യാത്രയ്ക്കിടെ കരുനാഗപ്പളളിയിലെ ഒരു ഹോട്ടലില്‍ മോരില്‍കുഴച്ച ഒരുപിടിച്ചോറിന്റെ മുന്നിലിരുന്നുകൊണ്ടാണ് മാഷ് ഇതുപറഞ്ഞത്. വിശക്കുന്നവന്റെ ഇന്ത്യയെ കണ്ടെത്തിയവരാണിവര്‍ മൂവരും. വിശക്കുന്നവനുമുന്നില്‍ അന്നമാണ് ദൈവം എന്നറിഞ്ഞവര്‍. അവര്‍ വിശപ്പിന്റെ വിലയറിഞ്ഞു. വിശക്കുന്നവന്റെ ജീവിതവീക്ഷണത്തിനുമുന്നില്‍ വേദാന്തം തോറ്റുപോകും. അധഃസ്ഥിതനെ വിശപ്പില്‍നിന്നും ജാതി അടിമത്തത്തില്‍നിന്നും രക്ഷിക്കാന്‍ ഉപായം തേടിയുളള അതികഠിനമായ സാധനായാത്രയില്‍ വിശപ്പേറെ അറിഞ്ഞിട്ടുണ്ട് ഗുരുദേവന്‍. ഒരിക്കല്‍ ഒരു പാതിരാവില്‍ വിശപ്പിന്റെ മൂര്‍ദ്ധന്യതയില്‍ ഏതോ ഒരു വീടിന്റെ പശുത്തൊഴുത്തില്‍ ഒഴിച്ചുവച്ചിരുന്ന കാടിവെളളത്തില്‍ കൈയിട്ടു പരതി ഒരു പിടി വറ്റെടുത്ത് തോര്‍ത്തില്‍ പിഴിഞ്ഞ് വെളളംകളഞ്ഞ് താന്‍ ഭക്ഷിച്ച കഥ ഗുരുദേവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കുടലിന്റെ വിശന്നുളള നീറ്റലില്‍നിന്നാണ് ഗുരുദേവന്‍ ജീവിതയാഥാര്‍ത്ഥ്യത്തിന്റെ അമൃതകുംഭം ഉയര്‍ത്തിയെടുത്തത്. അത് സര്‍വര്‍ക്കും സ്വീകാര്യമായ ശ്രീനാരായണ ധര്‍മ്മമായി പരിലസിച്ചു. വിശപ്പിന്റെ ഒരു ചെറുതാളം നമ്മള്‍ ഉളളില്‍ സൂക്ഷിക്കുമ്പോള്‍ ജീവിതത്തിന്റെ മൂല്യം ഒരിക്കലും മറക്കില്ല. അതിനാല്‍ അധികം ആഹരിക്കാതിരിക്കുക. എന്നു പറഞ്ഞ് മാഷ് രണ്ടോമൂന്നോപിടിച്ചോറില്‍ ഉച്ചയൂണ് അവസാനിപ്പിച്ചു. മാഷിന്റെ വാഗ്ധോരണിയില്‍ ജീവിതസത്യങ്ങള്‍ നിറയുന്നത് എങ്ങനെയെന്ന് അവിടെവച്ചാണ് തിരിച്ചറിഞ്ഞത്. സംഗീതത്തിന്റെ പിറവിപോലും വിശപ്പില്‍നിന്നായിരുന്നല്ലോ!

ഗുരുദേവനെ സാമൂഹ്യപരിഷ്കര്‍ത്താവെന്നും ആത്മീയ ആചാര്യനെന്നും രണ്ടുതട്ടില്‍ക്കണ്ട് തര്‍ക്കിക്കുന്നവര്‍ക്കായി അഴീക്കോട് മാഷ് ഇങ്ങനെ എഴുതി: "ശ്രീനാരായണന്‍ അദ്വൈതസത്യത്തെ സ്വാംശീകരിച്ച മഹാ ഋഷിയാണ്. അദ്ദേഹം ജാതിക്കെതിരെ ഒരു പോംവഴി അന്വേഷിച്ച് അദ്വൈതദര്‍ശനത്തില്‍ എത്തിയതാണ്. അനേകം സമുദായങ്ങള്‍ പുലര്‍ന്നുപോന്നിരുന്ന കേരളത്തിന്റെ ഗുരുവാണ് ശ്രീനാരായണന്‍. അതേ സമയം ഇന്ത്യയിലെ ഗുരുപരമ്പരയുടെ മഹത്തായ കണ്ണിയുമാണ്."

ശ്രീനാരായണ സാഹിത്യത്തിലേക്ക് എക്കാലത്തെയും മികച്ച സംഭാവനകള്‍ നല്‍കിയ നടരാജഗുരുവും ശിഷ്യന്‍ ഗുരു നിത്യചൈതന്യയതിയും സമാധിസ്ഥരായി. ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര് എവിടെ എന്തൊക്കെ എഴുതി എന്നന്വേഷിച്ചറിഞ്ഞ് അവയെല്ലാം പുതിയ തലമുറയ്ക്കായി സ്വരുക്കൂട്ടിവയ്ക്കുമായിരുന്ന ചമ്പാടന്‍ വിജയന്‍ എന്ന വിജയേട്ടന്‍, ആധികാരികതയോടെ ഗുരുകൃതികള്‍ക്ക് ഭാഷ്യം രചിച്ച ഡോ. ടി. ഭാസ്കരന്‍ സാര്‍, ഗുരുദര്‍ശനത്തിന്റെ ആത്മീയ വൈഭവം തുറന്നുകാട്ടിയ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സാര്‍.. ഒടുവിലിതാ പടനായകന്റെ കരുത്തുമായി ഗുരുസാഹിത്യത്തില്‍ എപ്പോഴും ഇടപെടലിന് സജ്ജനായി നിന്ന അഴീക്കോട് മാഷും വിടപറയുന്നു. മരിച്ചവരെ ഓര്‍ത്ത് കരയരുത് എന്ന് ഗുരുദേവന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരിറ്റ് കണ്ണീരെങ്കിലും ഈ ഗുരുപരമ്പരയ്ക്ക് തര്‍പ്പണമായി വീഴ്ത്താതിരിക്കാന്‍ ആവുന്നില്ലല്ലോ ഗുരുദേവാ... ജഗത് പാലകാ ഈ തര്‍പ്പണം ഏറ്റുവാങ്ങിയാലും...

" ഓം ഋഷിങ് തര്‍പ്പയാമി.. ഓം പിതൃങ് തര്‍പ്പയാമി...

Monday, 23 January 2012

മാഷേ.. ഈ വേര്‍പാട് എങ്ങനെ സഹിക്കും?



വലിയരോഗത്തിന്റെ പിടിയിലമര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിന്റെ തലേദിവസമാണ് അഴീക്കോട് മാഷിന്റെ സ്വരം അവസാനമായി എന്റെ ഫോണ്‍റിസീവറില്‍ കേട്ടത്. കേരളകൌമുദിയുടെ 1952ലെ ഒരു പത്രം മറിച്ചുനോക്കവേ കണ്ട ഒരു വാര്‍ത്തയാണ് പെട്ടെന്ന് മാഷിനെ വിളിക്കാന്‍ തോന്നിച്ചത്. ഗുരുവായൂര്‍ ഹിന്ദുമതകണ്‍വെന്‍ഷനില്‍ ഡോ. സുകുമാര്‍ അഴീക്കോട് മൈസൂര്‍ രാജാവിന്റെ സന്ദേശം വായിച്ചു എന്നായിരുന്നു ആ വാര്‍ത്ത. ഫോണിന്റെ മറുതലപ്പത്ത് മാഷിന്റെ പതിഞ്ഞ സ്വരത്തിലുളള "ഹലോ" ശബ്ദംകേട്ടപ്പോള്‍ ഞാന്‍ ആവേശത്തോടെ ഈ പഴയ ന്യൂസ് വായിച്ചു കേള്‍പ്പിച്ചു. " അന്ന് മുതല്‍ക്ക് പിന്നീട് 18 വര്‍ഷം തുടര്‍ച്ചയായി ഗുരുവായൂര്‍ ഹിന്ദുമതകണ്‍വെന്‍ഷനില്‍ പ്രസംഗിച്ച ഏക അവര്‍ണ്ണന്‍ ഞാനായിരുന്നു" എന്നാണ് മാഷ് അതിനോട് പ്രതികരിച്ചത്. ശബ്ദം വളരെ ദുര്‍ബലമായിരുന്നു. എന്നാല്‍ അതിനുളളിലെ ആര്‍ജവത്തിന്റെ ഹോമഗ്നിക്ക് ചൂട് ഒട്ടും കുറഞ്ഞിരുന്നില്ല. വികലാംഗ അസോസിയേഷന്റെ ഒരു പരിപാടിക്ക് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു മാഷ്. "ഒട്ടും സുഖമില്ല എന്നുപറഞ്ഞാലും വിടില്ല നമ്മുടെ ആള്‍ക്കാര്‍" എന്ന് സ്വകാര്യമായി പരിതപിച്ചു മാഷ്. "യാത്രകുറയ്ക്ക് മാഷേ കുറച്ച് റസ്റ്റെടുക്ക്" എന്നു പറഞ്ഞു. ഒരു ചിരിയായിരുന്നു മറുപടി. ആര്‍ദ്രതയില്ലാത്ത ചെറുചൂടുളള കാറ്റുപോലെ അതിപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു.
    രണ്ടാം ദിവസം തൃശൂര്‍ യൂണിറ്റില്‍ നിന്നുവന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ അഴീക്കോട് മാഷിനെ അര്‍ബുദബാധിതനായി തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന ഒരു വാര്‍ത്ത കണ്ടു.  അവശനായി കിടക്കുന്ന മാഷിനെ കണ്ടിട്ട് വിശ്വസിക്കാന്‍ തോന്നിയില്ല. ഏതു മലയാളിയെയും പോലെ എന്റെ ഉളളിലും പതിഞ്ഞുപോയ ആ ജ്ഞാന ഹിമവാന്റെ രൂപം അത്രപെട്ടെന്നൊന്നും ഒരു രോഗാണുവിനും തട്ടിമറിച്ചിടാനാവില്ല. ഇന്ന് ആ മുഖതേജസൊക്കെ മായിച്ചുകൊണ്ട് കാന്‍സറിന്റെ ഭ്രാന്ത് ഒരിക്കല്‍കൂടി വെളിപ്പെട്ടു. ഒരു പാട് കശ്മലന്മാര്‍ കരിവാരിത്തേക്കാന്‍ ഒരെമ്പെട്ടപ്പോഴെല്ലാം അവരെ അറിവുകൊണ്ട് അടിയറവുപറയിച്ച് ന്യായത്തിന്റെ കൊടി ഉയര്‍ത്തിക്കെട്ടിയ മാഷിനെ ഒടുവില്‍ കരിക്കട്ടപോലെ കറപ്പിച്ച് നമുക്കുവച്ചുനീട്ടുകയാണ് ഈ മഹാരോഗം. എനിക്ക് വെറുപ്പാണ് ഈ രോഗത്തെ. അവസാനനാളുകളില്‍ എന്റെ അച്ഛനെയും എല്ലിന്‍കൂടാക്കി ക്രൂരമായി നോവിച്ചതും ഇതേ കാന്‍സര്‍ തന്നെയായിരുന്നല്ലോ!    
       അഴീക്കോട് മാഷിനെക്കുറിച്ചോര്‍ത്ത് ഇങ്ങനെ  ഉളളില്‍ ഓര്‍ത്തു വിതുമ്പാന്‍ അനുഭവങ്ങളുളള കേരളത്തിലെ ഒരുപാടു പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. എങ്കിലും മാഷിനെ വിളിക്കുമ്പോള്‍, തൃശൂരിലെ വീട്ടില്‍ കാണാന്‍ പോകുമ്പോള്‍, ഒന്നിച്ചുയാത്രചെയ്യാന്‍ ഭാഗ്യം കിട്ടിയപ്പോള്‍ എല്ലാം മാഷിന്റെ ഏറ്റവും അടുത്തയാള്‍ ഞാനാണ് എന്ന തോന്നല്‍ ആ സാന്നിദ്ധ്യം സമ്മാനിച്ചിരുന്നു. ഇത് അദ്ദേഹത്തോട് ഒരുവട്ടമെങ്കിലും അടുത്ത ആര്‍ക്കും ഉണ്ടാകാവുന്നതാണ്. എങ്കിലും വാക്കിന്റെ ആ മഹാമൂര്‍ത്തിയുടെ സൌഹൃദംകിട്ടിയ നിമിഷങ്ങള്‍ എന്റെ സ്വകാര്യ അഹങ്കാരത്തിന്റേതായിരുന്നു. ഹൈസ്കൂള്‍ ക്ളാസില്‍ പ്രഭാഷണകലയെക്കുറിച്ചുളള ആ അദ്ധ്യായം പഠിച്ചപ്പോള്‍ തോന്നിയ ആരാധനയാണ്. എന്നെങ്കിലും കാണാന്‍ കഴിയുമോ എന്ന  ആശങ്ക തീര്‍ത്ത് മാഷ് വൈക്കത്ത് ഒന്നുരണ്ടുതവണ പ്രസംഗിക്കാനെത്തി. ചരിത്രവും രാഷ്ട്രീയവും കാലവും സ്വയം പരിഹാസവും വേദവും സംഗീതവും വഴിഞ്ഞൊഴുകുന്ന ആ വാഗ്ധോരണികേട്ട് അപ്പോഴൊക്കെ അന്തംവിട്ടുനിന്നു. പത്രപ്രവര്‍ത്തകനായപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടായിതോന്നിയത് മാഷിന്റെ പ്രസംഗം റിപ്പോര്‍ട്ട്ചെയ്യാനുളള അസൈന്‍മെന്റായിരുന്നു. എഴുതിയെടുക്കാന്‍ ഒരു മനുഷ്യകരത്തിനും കഴിയാത്ത അത്ര ഒഴുക്കാണ് ആ വാക്ഗംഗയ്ക്ക്. തൃശൂരില്‍ പത്രപ്രവര്‍ത്തകനായി എത്തിയപ്പോള്‍ ഞാന്‍ ആ ആഗ്രഹം സാധിച്ചു. വിയ്യരിലെ വീട്ടിലെത്തി മാഷിന്റെ അടുത്ത് ഇരുന്നു. കുറേ നേരം ആ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി കേഴ്വിക്കാരനായി. "നല്ല പത്രക്കാരന്‍ നല്ല ചോദ്യക്കാരനാവണം. ഇങ്ങനെ മിഴിച്ച് നോക്കി ഇരിക്കുന്നയാളാവരുത്" എന്ന് മാഷ് പറഞ്ഞു. പിന്നെ കലാകൌമുദിക്കും കേരളകൌമുദിക്കുംവേണ്ടി മാഷിനെ കാണാനും ഇന്റര്‍വ്യൂ ചെയ്യാനും പല അവസരങ്ങളില്‍ പ്രതികരണങ്ങള്‍ എടുക്കാനും നിയോഗിക്കപ്പെട്ടു. ഓരോ അവസരവും സന്തോഷത്തോടെയാണ് വിയ്യരില്‍ എത്തിയത്. മാഷ് പുത്തൂര്‍ പുഴയുടെ തീരത്തേക്ക് താമസം മാറ്റുന്നു എന്ന വാര്‍ത്ത ആദ്യം ഈ ലോകത്തെ അറിയിക്കാനുളള ഭാഗ്യം എനിക്കായിരുന്നു. കേരളകൌമുദിയില്‍ ആ വാര്‍ത്ത വന്ന ശേഷം പത്രങ്ങളും ചാനലുകളും മാഷിന്റെ വീട്ടിലേക്ക് ഓടി. അങ്ങനെ വീടുമാറ്റം മാസങ്ങള്‍ നീണ്ടുനിന്ന ആഘോഷമായി. തൃശൂര്‍ കൈനൂരില്‍ ഒരു നാടിനെ മലിനപ്പെടുത്തിയ പന്നിവര്‍ളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പോരാടിയപ്പോള്‍ മാഷ് ഒപ്പം നിന്നു. ഒരു വട്ടം നിരാഹാരത്തിനുവരെ ഒരുങ്ങി. മുഖ്യമന്ത്രി നേരിട്ടെത്തിയാണ് മാഷിനെ പിന്‍തിരിപ്പിച്ചത്. ജനകീയ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ കൂടെ നിറുത്തുന്ന ബലമുളള ശബ്ദം  എന്നും മാഷിന്റേതായിരുന്നു
    കേരളകൌമുദിയുടെ സ്റ്റാര്‍ റിപ്പോര്‍ട്ടറായി മാഷിനെ നിയമസഭയില്‍ കൊണ്ടുവരാനുളള ദൌത്യത്തിന് തിരുവനന്തപുരത്തുനിന്ന് എന്നെ അയച്ചാല്‍ മതി എന്ന് മാഷ് അന്ന് ഞങ്ങളുടെ എക്സിക്യൂട്ടിവ് എഡിറ്ററോടു പറഞ്ഞു എന്നറിഞ്ഞപ്പോള്‍ സംസ്ഥാന അവാര്‍ഡ് കിട്ടിയതുപോലെയായിരുന്നു എന്റെ ആഹ്ളാദം. മാഷിനോടൊത്ത് രണ്ടുതവണ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി ഈ ദൌത്യവുമായി. ആദ്യവട്ടം നിയമസഭാപ്രവേശനം സാധിച്ചില്ല. രണ്ടാംവട്ടം ആണ് വിജയിച്ചത്. അന്ന് തൃശൂരില്‍നിന്നുളള ആ നീണ്ടയാത്രയില്‍ മാഷ് സ്വകാര്യജീവിതത്തെക്കുറിച്ചും സംസാരിച്ചു. ഇപ്പോള്‍ കൊട്ടിഘോഷിക്കുന്ന പ്രണയകഥയുടെ പൊളളത്തരങ്ങളെക്കുറിച്ച് പറഞ്ഞു. അതിനുപിന്നില്‍ ഒരു സുഹൃത്തിന്റെ ചതി ഉണ്ടായിരുന്നതിനെക്കുറിച്ച് പറഞ്ഞു. കല്യാണം കഴിക്കാത്തതില്‍ മാഷിന് വിഷമമുണ്ടോ എന്നു ചോദിച്ചു ഞാന്‍. "ഞാന്‍ ഇതേവരെ ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടില്ല" എന്നായിരുന്നു മാഷിന്റെ മറുപടി. അത് ശരിയായിരുന്നു. മരണക്കിടക്കയില്‍ പ്രാണന്‍പറിക്കുന്ന വേദനയില്‍പോലും മാഷിനുചുറ്റിനും ആള്‍ക്കൂട്ടമുണ്ടായിരുന്നു. മോഹന്‍ലാലിനെപ്പോലെ തേഡ്റേറ്റ് ആരാധകര്‍ ആരാധിച്ച് നശിപ്പിക്കുന്ന ഒരു നല്ല നടനോട് രാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞ കുട്ടിയുടെ നിഷ്കളങ്കതയോടെ സത്യം വിളിച്ചുപറഞ്ഞു മാഷ്. അത് മാഷിനെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്. ആ വിവാദത്തിനിടെ ഒരിക്കല്‍ തിരുവനന്തപുരം ചൈത്രംഹോട്ടലില്‍വച്ചുകണ്ടപ്പോള്‍ ഞാനിത് മാഷിനോട് സൂചിപ്പിച്ചു. "മലയാളികള്‍ മണ്ടന്മാരല്ലെന്നു തെളിയിച്ചു" എന്നായിരുന്നു മാഷിന്റെ പ്രതികരണം.
     അഴീക്കോട് മാഷിന്റെ സഭാപ്രവേശനം കേരളകൌമുദി വലിയ സംഭവമാക്കി. ഒപ്പമുളള  യാത്രയില്‍ ഞാന്‍ ചെയ്ത ഇന്റര്‍വ്യൂ ഫ്ളാഷിലും കൌമുദിയിലും അച്ചടിച്ചു. കേരളനിയമസഭ ഒരു ഹെഡ്മാസ്റ്ററെ എന്നപോലെ മാഷിനെ സ്വീകരിച്ചു. മാഷ് അവര്‍ക്ക് മാര്‍ക്കിട്ടു. ആ യാത്രയില്‍ ഞാന്‍ മാഷിനോട് ചോദിച്ചു. ലെജിസ്ളേറ്ററില്‍ ഇടപെട്ടു ഇനി എന്നാണ് ജുഡീഷറിയില്‍? "അതും ഉടനെ ഉണ്ട് ഹൈക്കോടതി ജഡ്ജിമാരെ ഒൂു യോഗത്തില്‍ ഞാനാണ് പ്രഭാഷകന്‍. ചിലപ്രവണതകള്‍ക്കെതിരെ കണക്കുപറഞ്ഞ് വിമര്‍ശിക്കേണ്ടതുണ്ട്" എന്ന്. അങ്ങനെതന്നെ സംഭവിച്ചു. അത് പക്ഷേ ജഡ്ജിമാര്‍  കോര്‍ട്ടലക്ഷ്യമൊന്നും ആക്കിയില്ല. അവരുടെ മനസാക്ഷിയുടെ മന്ത്രണംപോലെ ആ വിമര്‍ശനം ഉള്‍ക്കൊണ്ടു. അക്ഷരകലയില്‍ ആരുമല്ലാതിരുന്നിട്ടും മാഷിന്റെ വാത്സല്യം ആവോളം കിട്ടിയിട്ടുണ്ട എനിക്ക്. ശ്രീനാരായണഗുരുവിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ മാഷാണ് അതിന് ജീവവായു നല്‍കിയത്. എന്റെ ചെറിയ പുസ്തകത്തിന് സന്തോഷത്തോടെ അവതാരിക എഴുതി. അതിന്റെ പ്രകാശനത്തിന് വരാമെന്നേറ്റു. എന്നാല്‍ പനി ബാധിതനായി ആശുപത്രിയിലായിപ്പോയി. എങ്കിലും അവിടെക്കിടന്ന് ഉദ്ഘാടനപ്രസംഗം ഫോണില്‍ പറഞ്ഞുതന്നു. അതെഴുതിയെടുത്ത്  സദസിനെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു.
    മാഷ് പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹവ്യവസ്ഥയുടെ പരിസരത്തുനില്‍ക്കാനുളള യോഗ്യതപോലും നമുക്ക് മലയാളികള്‍ക്കില്ല. എന്നിട്ടും നമുക്കായി ധര്‍മ്മസമരത്തിനിറങ്ങിയ പടനായകനായിരുന്നു അദ്ദേഹം. ആ മെലിഞ്ഞുണങ്ങിയ  ആ ദേഹത്തില്‍ ജീവന്റെനാളം ഉണര്‍ന്നിരിക്കുന്നു എന്ന പേടി ഇവിടുത്തെ കാട്ടാളന്മാരെ വിരട്ടുന്ന തിരിച്ചറിവായിരുന്നു.  ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ ഒരു കറയുമില്ലാതെ ആഴത്തില്‍ സ്വാശീകരിച്ചിരുന്നു അദ്ദേഹം. അതുപോലൊരു ശ്രീനാരായണീയന്‍ ഇവിടെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. മാഷേ.. ഞങ്ങളൊക്കെ മണ്‍ മറഞ്ഞിട്ടു മതിയായിരുന്നു ഈ വേര്‍പാട്. ഈ സമൂഹത്തെ ഉണര്‍ന്നിരുന്നു വഴികാട്ടാന്‍ അങ്ങുണ്ട് എന്ന സമാധാനത്തോടെ സ്വയംമരിക്കാന്‍  ആഗ്രഹിച്ചിരുന്ന ഓരോ മലയാളിക്കുവേണ്ടിയും ഞാന്‍ ഹൃദയംകൊണ്ട് വിലപിക്കാന്‍ ആഗ്രഹിക്കുന്നു...

ഉത്തമം, കുശലം, വിദ്യ




അദ്വൈതാശ്രമത്തിലും മഹാശിവക്ഷേത്രത്തിലും  ഉയരുന്ന ശാന്തിമന്ത്രങ്ങളില്‍ അലിഞ്ഞൊഴുകുന്ന   ആലുവാപ്പുഴ ഭാരതത്തിലെ അനേകം നദികളില്‍ ഒന്നാണ്. എന്നാല്‍ ഈ കുഞ്ഞോളങ്ങളും കുളിര്‍കാറ്റും മണല്‍പ്പരപ്പും സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്. ഭാരതം ഉയര്‍ത്തിപ്പിടിച്ച വിശ്വമഹാദര്‍ശനത്തിന് മഹത്തായ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തത്  ഈ നദിയുടെ തീരമാണെന്ന സത്യം. അക്കഥകളാവട്ടെ  ഇത്തവണത്തെ നമ്മുടെ ചിന്താവിഷയം.
    മഹാനായ കുറ്റിപ്പുഴ കൃഷ്ണപിളള ഗുരുദേവന്റെ സ്നേഹവാത്സല്യങ്ങള്‍ അനുഭവിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ അദ്ധ്യാപകനായി കഴിയുന്ന കാലം. ബ്രഹ്മസൂത്രത്തിലെ അപശ്രൂദ്രാധികരണത്തെപ്പറ്റിയുളള ശ്രീ ശങ്കരാചാര്യരുടെ ഭാഷ്യത്തെക്കുറിച്ച് കൃഷ്ണപിളളയോട് സംസാരിക്കവേ  "അവിടെ ശങ്കരന് തെറ്റിപ്പോയി" എന്ന് ഗുരുദേവന്‍ പറഞ്ഞു.  ആ സമയം ഗുരുവിന്റെ മുഖം പ്രകാശപൂര്‍ണ്ണമായിരുന്നു. ആദി ശങ്കരനുമപ്പുറത്തേക്ക് ദര്‍ശനഗരിമയുടെ പാദം ഉയര്‍ത്തിവച്ച് നില്‍ക്കുന്ന മഹാജ്ഞാനിയെയാണ് കുറ്റിപ്പുഴ ആ സമയം ഗുരുദേവനില്‍ കണ്ടത്. "സമാരാധ്യനായ പൂര്‍വാചാര്യന്റെ വിധിയെയും തെറ്റാണെന്നുകണ്ടാല്‍ എതിര്‍ക്കാനുളള ധീരമായ സന്നദ്ധത ശ്രീനാരായണ ഗുരുവിനെപ്പോലെ മറ്റൊരു ഇന്ത്യന്‍ സംന്യാസിയും ഇങ്ങനെ നിശ്ശങ്കം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല." എന്നാണ് പിന്നീട് കുറ്റിപ്പുഴ തന്റെ സ്്മരണകളില്‍ രേഖപ്പെടുത്തിയത്. ആലുവാപ്പുഴയുടെ തീരം ലോകത്തിന് സമ്മാനിച്ച സര്‍വജ്ഞപീഠാധിപതിയാണ് ആദിശങ്കരന്‍. ചരിത്രവഴികളില്‍ അദ്ദേഹത്തിന്റെ  ദര്‍ശനം പിന്തുടര്‍ന്ന ഗുരുദേവന്‍ ആചാര്യപാദര്‍ക്ക് തിരുത്തു കല്പിക്കുന്നതിനും സാക്ഷി ആലുവാപ്പുഴ തന്നെയായിരുന്നു.
     ചരിത്രം പരിശോധിച്ചാല്‍ സ്വാമി വിവേകാനന്ദന്റെ  ആഹ്വാനങ്ങള്‍ക്കും ഗുരുദേവന്റെ വക കാലോചിതമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടുണ്ടെന്നു കാണാം.  "ബുദ്ധമുനിയുടെ ഹൃദയവും ശങ്കരാചാര്യരുടെ ബുദ്ധിയും ചേര്‍ന്നെങ്കിലല്ലാതെ ഭാരതീയരുടെ മതം പൂര്‍ണ്ണമാകില്ലെ"ന്നാണ് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞത്. അത് ബുദ്ധമതത്തെ ഹിന്ദുസംസ്കാരമായിത്തന്നെ കണ്ടുകൊണ്ടുളള വിശാലവീക്ഷണത്തില്‍നിന്ന് ഉടലെടുത്ത സവിത്ചിന്തയാണ്. എന്നാല്‍ അനുകമ്പാദശകത്തിലെ ഗുരുവിന്റെ ദര്‍ശനം വ്യക്തമാക്കിക്കൊണ്ട് ആലുവയില്‍ നടന്ന   സര്‍വമതസമ്മേളനത്തില്‍ ഗുരുശിഷ്യനായ സത്യവ്രതസ്വാമി ഇങ്ങനെ പറയുന്നുണ്ട്, "ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും ക്രിസ്തുവിന്റെ സ്നേഹവും മുഹമ്മദ് നബിയുടെ സാഹോദര്യവും ചേര്‍ന്നെങ്കിലല്ലാതെ ലോകശാന്തിക്ക് ഉപയുക്തമായ മനുഷ്യജാതിയുടെ മതം പൂര്‍ണമാകില്ലെന്നാണ് ശ്രീനാരായണ പരമഹംസന്‍ സിദ്ധാന്തിക്കുന്നത്." വിവേകാനന്ദവാണിക്ക് അനുബന്ധമായി ഈ ഗുരുവാണി ചേര്‍ത്തുവച്ചുകൊണ്ടാണ് ചിന്തിക്കുന്നവരുടെ ലോകം  ശ്രീനാരായണഗുരുവിനെ വിശ്വഗുരുവായി ഉയര്‍ത്തിക്കാട്ടുന്നത്.  സര്‍വമതസമ്മേളനം മുന്നോട്ടുവച്ച സന്ദേശത്തിലൂടെ ഗുരുദേവന്‍ സ്വാമി വിവേകാനന്ദനെയും തിരുത്തുമ്പോള്‍ അതിനും സാക്ഷിയായത് ആലുവാപ്പുഴയുടെ തീരമാണെന്നത് ആശ്ചര്യകരമായിരിക്കുന്നു. സി. വി. കുഞ്ഞുരാമന്‍ എഴുതിതയ്യാറാക്കി ഗുരുവിന്റെ ചില തിരുത്തലുകളോടെ സത്യവ്രത സ്വാമി  സര്‍വമത സമ്മേളനത്തില്‍ അവതരിപ്പിച്ച ആ മഹത്തായ സ്വാഗതപ്രസംഗം എക്കാലവും പ്രസക്തമാകുന്നത് മതസാഹോദര്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്.  എല്ലാം ഒന്നായിക്കാണാനുളള മലയാളിയുടെ ഒരു പൊതുമനോഭാവം ഈ പ്രസംഗത്തില്‍ വരച്ചുകാട്ടുന്നുണ്ട്.
    "മതവിഷയമായ ഭയങ്കര കലഹങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലാത്തവര്‍ എന്നുളള അഭിമാനകരമായ പാരമ്പര്യം കേരളീയര്‍ക്കുളളതിനെ നാം മേലിലും പാലിച്ചുകൊണ്ടുപോകേണ്ടതാണ്. അതോടുകൂടി ഭാരതീയരായ മറ്റു ഹിന്ദുക്കള്‍ക്കാര്‍ക്കും ഇല്ലാത്ത ഒരു വിശേഷവും കേരളീയ ഹിന്ദുക്കള്‍ക്കുണ്ട്. കേരളത്തിനു പുറത്ത് ശൈവനും ശാക്തേയനും വൈഷ്ണവനും ഭിന്നമതക്കാരെപ്പോലെ കഴിഞ്ഞുകൂടുമ്പോള്‍ കേരളീയന്‍ ശൈവന്റെ ഭസ്മക്കുറി തേച്ച് അതിനുമേല്‍ വൈഷ്ണവന്റെ ഗോപിക്കുറിയും വരച്ച് അതിനകത്ത് ശാക്തേയന്റെ സിന്ദൂരപ്പൊട്ടും തൊട്ട്, ശാക്തേയന്റെ ഭഗവതിക്ഷേത്രത്തില്‍ ചെന്നിരുന്ന് ശൈവന്റെ ശനിപ്രദോഷസന്ധ്യയില്‍ വൈഷ്ണവന്റെ ഭഗവത്ഗീത പാരായണം ചെയ്യുന്ന കൌതുകകരമായ കാഴ്ച മതഭ്രാന്ത് ഇല്ലാത്ത ഏതു ഹിന്ദുവിനെയാണ് ആഹ്ളാദഭരിതനാക്കി തീര്‍ക്കാത്തത്? മതങ്ങള്‍ തമ്മിലുളള മത്സരം കൂടാതെ കഴിയാനുളള പാരമ്പര്യം മാത്രമല്ല ഭിന്നമതങ്ങളെ കൂട്ടിയുരുക്കി ഏകമതമാക്കാനുളള പാരമ്പര്യവും കേരളീയര്‍ക്കുണ്ടെന്നല്ലേ ഇത് വെളിപ്പെടുത്തുന്നത്."  എന്നിങ്ങനെ എത്രഭംഗിയായും അടിസ്ഥാനപരമായുമാണ് ഗുരുശിഷ്യര്‍ കേരളീയരുടെ വിശ്വാസഘടനയെവരച്ചുകാട്ടുന്നതെന്ന് നോക്കുക.   ഇക്കാലത്തും അമ്പലങ്ങളിലും പളളികളിലും ഒരേ വിശ്വാസതീവ്രതയോടെ വഴിപാടുനടത്തുന്ന മലയാളികളുടെ എണ്ണം  ചെറുതല്ലെന്ന് ഓര്‍ക്കണം.
    മറ്റൊരു ഭാഗത്ത് മത കലഹങ്ങളുടെ മൂലകാരണം വ്യക്തമാക്കിക്കൊണ്ട് ഗുരുശിഷ്യന്‍ പറയുന്നത് കേള്‍ക്കുക, "സള്‍ഫ്യൂറിക് ആസിഡ് കണ്ടുപിടിക്കുന്നത് ശാസ്ത്രജ്ഞനാണ് എന്നാല്‍ മൂലധനം മുടക്കി അത് ധാരാളമായി സംഭരിച്ച് വിതരണം ചെയ്ത് ആദായമുണ്ടാക്കുന്നത് മുതലാളന്മാരാണ്."  ആദ്ധ്യാത്മിക മോക്ഷമാര്‍ഗം  അവനവന്റെ ശൈലിയില്‍ വിശദീകരിച്ച മതസ്ഥാപകര്‍ സള്‍ഫ്യൂറിക് ആസിഡ് കണ്ടെത്തിയ ശാസ്ത്രജ്ഞനെപ്പോലെയാണ്്.  അവര്‍ സ്ഥാപിച്ച മതത്തെ  ആദായകരമായ വാണിജ്യസാധനങ്ങളാക്കി  "ഉത്തമം, കുശലം, വിദ്യ" എന്ന മട്ടില്‍ വില്‍ക്കുന്നത്ചില ബുദ്ധിമാന്മാരുമാണ്. മുടിവളരാന്‍ തങ്ങളുടെ എണ്ണയാണ് നല്ലത് എന്നുപറയുന്ന  എണ്ണക്കമ്പനികളെപ്പോലെ ഈ തീവ്രവാദപുരോഹിതവിഭാഗങ്ങളാണ് വിഭാഗീയത പ്രചരിപ്പിച്ച് തങ്ങളുടെ  'ഉല്പന്നത്തിന്റെ' മാര്‍ക്കറ്റ് ഉയര്‍ത്തുന്നത്. ഗുരുവിന്റെ സര്‍വമതസമ്മേളനം ഇക്കാര്യം പറഞ്ഞിട്ട് 88വര്‍ഷം പിന്നിട്ടു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പഠിപ്പിച്ച്  ശ്രീനാരായണഗുരുദേവന്‍ പരുവപ്പെടുത്തിയ കേരളീയന്റെ മനസില്‍ വിഭാഗീയത കുത്തിവയ്ക്കാനും അക്രമം അഴിച്ചുവിട്ട് മതഭ്രാന്ത് മുതലെടുക്കാനും പണ്ടുമുതല്‍ക്കേ ശ്രമമുണ്ട്. എന്നാല്‍ അതത്രകണ്ട് വിജയിക്കുന്നില്ല. അതൊരുകാലത്തും വിജയിക്കില്ലെന്ന് 88 വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുരുവും ശിഷ്യരും ചേര്‍ന്ന് ആലുവാപ്പുഴയെ സാക്ഷിയാക്കി പ്രഖ്യാപിച്ചത് ഇക്കൂട്ടര്‍ ഇതുവരെ അറിഞ്ഞിട്ടില്ല. അമ്പലമുറ്റത്ത് പശുവിനെ അറുത്താലോ കടപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും കുറച്ചുപേരെ വെട്ടിക്കൊന്നാലോ ഒരു ഇ-മെയില്‍ വിവാദത്തിലോ ഇടിഞ്ഞുവീഴുന്ന മതസൌഹാര്‍ദ്ദമല്ല മലയാളിയുടേതെന്ന്  ഇക്കൂട്ടര്‍ ഇനിയും തിരിച്ചറിയുന്നില്ല. ഒരേ മതത്തില്‍പ്പെട്ടവര്‍ തന്നെ ആരാധനാലയത്തിന്റെ അവകാശത്തിനായി അങ്കംവെട്ടുന്ന സംഭവങ്ങള്‍ക്കുപിന്നിലും "ഉത്തമം, കുശലം, വിദ്യ" എന്ന പ്രമാണം വച്ച് കച്ചവടം കൊഴുപ്പിക്കുന്നവരുടെ നിഴലനക്കം കാണുന്നുണ്ട്. 
    "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"യെന്ന ഗുരു സന്ദേശം  യുക്തിക്ക് നിരക്കാത്തതാണെന്നു വാദിച്ചുകൊണ്ട്  1949 ല്‍ കൊല്ലത്ത് ഒരു പാതിരി നടത്തിയ മതപ്രചാരണപ്രസംഗത്തിന് അന്ന് കേരളകൌമുദി നല്‍കിയ മറുപടിയില്‍ ഒരുഭാഗമാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്. "അജ്ഞത, അജ്ഞതയാണെന്നറിഞ്ഞശേഷവും അതിനെ പുരോഹിത പ്രഭാവത്വത്തിന്റെ നിലനില്‍പ്പിനുവേണ്ടി സാധൂകരിച്ചുകൊണ്ട് നടക്കാന്‍ ഇടവരുന്ന മനുഷ്യന്‍ ദയാനര്‍ഹന്‍ മാത്രമാകുന്നു. ശ്രീനാരായണഗുരുദേവന്‍ പറയുന്നതുപോലെ ആ മനുഷ്യന്‍ നന്നായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു."